ഡോക്ടര്‍മാരുടെ ദീര്‍ഘകാല അവധി വെട്ടിക്കുറയ്ക്കുന്നു
തൃശൂര്‍ : സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ദീര്‍ഘകാല അവധിയുടെ കാലാവധി 10 വര്‍ഷമായി ചുരുക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍. ഇപ്പോള്‍ 20 വര്‍ഷം വരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് തുടര്‍ച്ചയായി അവധിയെടുക്കാം.
ഡോക്ടര്‍മാരേറെയും അവധിയെടുത്ത് പോകുന്നതിനാല്‍ മെഡിക്കല്‍ കോളെജ് ഉള്‍പ്പെടെയുളള ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ പരിഹരിക്കുന്നതിനാണ് അവധിയുടെ കാലാവധി വെട്ടിച്ചുരുക്കുന്നത്.
തൃശൂരില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരുടെ ഒഴിവ് പി. എസ്. സി, വഴി പരിഹരിക്കും. രോഗികളോട് മോശമായി പെരുമാറുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി.
മെഡിക്കല്‍ കോളെജുകളുള്‍പ്പെടെയുളള സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications