സ്വകാര്യയുടമയ്ക്ക് ഫാക്ട് കെട്ടിടം നല്കില്ല
കൊച്ചി: എഫ്എസിടി(ഫാക്ട്)യുടെ സ്കൂളുകളും ആശുപത്രികളും ക്ലബും സ്വകാര്യനിക്ഷേപകര്‍ക്ക് വാടകയ്ക്ക് കൈമാറാനുള്ള തീരുമാനം തല്ക്കാലത്തേക്ക് മരവിപ്പിക്കാന്‍ ഫാക്ട് മാനേജ്മെന്റ് തീരുമാനിച്ചു. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചുമതല ഫാക്ടിന്റെ ഡയറക്ടര്‍ ബോര്‍ഡിന് വിട്ടുകൊടുക്കാനും മാനേജ്മെന്റ് തീരുമാനിച്ചു.
ജൂലായില്‍ ചേരുന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം ഇക്കാ-ര്യ-ത്തില്‍ തീരു-മാ-നമെടുക്കും. ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്വകാര്യയുടമകള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്കാനുള്ള തീരുമാനം മരവിപ്പിച്ചത്.
ഫാക്ടിന്റെ രണ്ട് സ്കൂളുകളും രണ്ട് ആശുപത്രികളും ഒരു ക്ലബും സ്വകാര്യനിക്ഷേപകനെ ഏല്പിക്കാന്‍ നേരത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഉദ്യോഗമണ്ഡലിലെയും അമ്പലമേടിലെയും ഫാക്ട് സെന്‍ട്രല്‍ എല്‍പി സ്കൂളുകള്‍, ഫാക്ടിന്റെ കീഴിലുള്ള ജെഎന്‍എം ആശുപത്രിയും മറ്റൊരു ആശുപത്രിയും, പേരുകേട്ട ഉദ്യോഗമണ്ഡല്‍ ക്ലബ് എന്നിവയാണ് സ്വകാര്യനിക്ഷേപകര്‍ക്ക് നല്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ വിവിധ ട്രേഡ് യൂണിയനുകള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. ഇതിനെ തുടര്‍ന്ന് മാനേജ്മെന്റ് ഈ തീരുമാനം തല്ക്കാലത്തേക്ക് മരവിപ്പിക്കാനും ഇത് സംബന്ധിച്ചുള്ള തീരുമാനം വീണ്ടും ഡയറക്ടര്‍ ബോര്‍ഡിന് നല്കാനും തീരുമാനിച്ചു. സ്കൂള്‍-ആശുപത്രി കെട്ടിടങ്ങളും ക്ലബും വാടകയ്ക്ക് നല്കിയാല്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ കിട്ടിവരുന്ന ആനുകൂല്യം ഇല്ലാതാവുമെന്നതാണ് ട്രേഡ് യൂണിയനുകളുടെ പരാതി. നഷ്ടത്തിലോടുന്ന ഫാക്ടിനെ സ്വകാര്യമേഖലയ്ക്ക് വില്ക്കാന്‍ -നേ-ര-ത്തെ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ശ്ര-മ-ങ്ങള്‍ നട-ന്നു-വ-രി-ക-യാ-ണ്.












Click it and Unblock the Notifications