ഫാക്ടില്‍ തീപ്പിടിത്തം
കൊച്ചി: എഫ്എസിടി(ഫാക്ട്)യുടെ സള്‍ഫര്‍ ഗോഡൗണില്‍ ജൂലായ് അഞ്ച് വെള്ളിയാഴ്ച അര്‍ധരാത്രി തീപ്പിടിത്തമുണ്ടായി. കൊച്ചി കപ്പല്‍ശാലയ്ക്കടുത്തുള്ള ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.
ഫയര്‍ ഫോഴ്സുകാരും നാവികസേനയിലെയും കപ്പല്‍ശാലയിലെയും ഫയര്‍ഫോഴ്സുകാരും ചേര്‍ന്നാണ് തീയണച്ചത്. 4,500 ടണ്ണോളം സള്‍ഫര്‍ ഇവിടെ ശേഖരിച്ചിരുന്നു. ഇതില്‍ നൂറു ടണ്ണെങ്കിലും നശിച്ചുകാണുമെന്ന് കരുതുന്നു.
കണ്‍വെയര്‍ബെല്‍റ്റില്‍ നിന്നാണ് തീ പടര്‍ന്നത്. കണ്‍വെയര്‍ബെല്‍റ്റ് പാടെ തകര്‍ന്നു.












Click it and Unblock the Notifications