കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈപവര്‍ : ആരോപണങ്ങള്‍ അര്‍ദ്ധസത്യമെന്ന്

  • By Staff
Google Oneindia Malayalam News

തൃശൂര്‍ : ഹൈ പവര്‍ ചെയര്‍മാന്‍ ആര്‍. വി. ഹിമാമുദ്ദീനെതിരെയുളള ആരോപണങ്ങള്‍ മുഴുവന്‍ ശരിയല്ലെന്ന് പ്രവാസി സംഘം മുന്‍ ജില്ലാ സെക്രട്ടറി എ. സി. ആനന്ദന്‍.

പ്രവാസി ക്ഷേമത്തിനായി ഏറെക്കാര്യങ്ങള്‍ ചെയ്തിട്ടുളള ഒരു വ്യക്തിയെയും സ്ഥാപനത്തെയും തകര്‍ക്കാനുളള ആസൂത്രിതമായ പ്രചരണമാണ് നടക്കുന്നത്. അബുദാബി മോട്ടോഴ്സുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഹിമാമുദ്ദീന്‍ ഉത്തരവാദിയല്ല. സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായ റസ്ലാന്റെ നിര്‍ദ്ദേശങ്ങള്‍ മാനേജരെന്ന നിലയില്‍ അനുസരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് ആനന്ദന്‍ പറഞ്ഞു.

നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹൈപവര്‍ ഗ്രൂപ്പിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങള്‍. പ്രവാസികളുടെ ക്ഷേമത്തിനായി ഏറെ പ്രയത്നിച്ചിട്ടുളളയാളാണ് ഹിമാമുദ്ദീന്‍. നാട്ടിലും വിദേശത്തും ഏറെപ്പേര്‍ക്ക് തൊഴില്‍ നല്‍കിയ വ്യവസായ ഗ്രൂപ്പാണ് ഹൈപവര്‍. അത് തകര്‍ക്കാന്‍ ശ്രമിയ്ക്കരുതെന്ന് ആനന്ദന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X