സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്ന് ലീഡര്‍
തിരുവനന്തപുരം : ആരാധകരുടെയും അനുയായികളുടെയും ആശംസകള്‍ക്കിടയില്‍ ലീഡര്‍ ശതാഭിഷിക്തനായി.
കഴിഞ്ഞ ആഴ്ച കരുണാകരന്റെ മൂത്ത സഹോദരന്‍ അന്തരിച്ചതു കാരണം ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രിയപ്പെട്ട ലീഡര്‍ക്ക് ആശംസകള്‍ നേരാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി.
തന്റെ ഊര്‍ജം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയാണെന്നും അതുളളടത്തോളം കാലം താന്‍ സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും കരുണാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി എ. കെ. ആന്റണിയും കരുണാകരന് ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications