Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവിച്ചാല്‍ പോര, പരസ്യവും നല്‍കണം

തിരുവനന്തപുരം : ജനസേവനത്തിന് പത്രപ്പരസ്യം നല്‍കി എം. എ. വാഹീദ് എം. എല്‍. എ മാതൃകയാകുന്നു.

സ്വന്തം ഫോട്ടോ വച്ച അരപ്പേജ് പരസ്യമാണ് വാഹീദിന്റേതായി ഒരു പ്രമുഖ മലയാള പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. എം. എല്‍. എ. ഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനപ്പരസ്യമാണ്, നാട്ടുകാരെക്കാളേറെ മറ്റ് എം. എല്‍. എമാരുടെ മനം കവര്‍ന്നത്.

പരസ്യത്തോടൊപ്പമുളള ഫോട്ടോകളുടെ കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദമോ ഗ്രൂപ്പു താല്‍പര്യങ്ങളോ കടന്നു വരാതിരിക്കാനും വാഹീദ് ശ്രദ്ധിച്ചിട്ടുണ്ട്. ഉദ്ഘാടകനായ മുഖ്യമന്ത്രിയുടെയും അദ്ധ്യക്ഷനായ സ്ഥലം എം. പി.യും സിപിഎം നേതാവുമായ വര്‍ക്കല രാധാകൃഷ്ണന്റെയും ഫോട്ടോ പരസ്യത്തിലുണ്ട്. കൂടാതെ ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരായ ആറുപേരുടെ ഫോട്ടോയുമുണ്ട്.

സ്വന്തം ഇമേജ് ഉറപ്പിയ്ക്കാന്‍ വാഹീദ് കണ്ടെത്തിയ ഈ നവീന മാര്‍ഗം മറ്റുളള ജനപ്രതിനിധികളും സ്വീകരിക്കുമോ എന്ന് കണ്ടറിയണം. 45,000 രൂപയാണ് അരപ്പേജ് പത്രപ്പരസ്യത്തിന് ചെലവെന്നാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+