Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ വൈസ്പ്രസിഡന്റ് കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വൈസ് പ്രസിഡന്റായ ഹാജി അബ്ദുള്‍ ഖാദിര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ ഇടക്കാലമന്ത്രിസഭയില്‍ പൊതുമരാമത്തിന്റെ ചുമതലയുണ്ടായിരുന്ന ഹാജി അബ്ദുള്‍ ഖാദിറിനെ ഈയിടെയാണ് മൂന്ന് വൈസ്പ്രസിഡന്റുമാരില്‍ ഒരാളായി തിരഞ്ഞെടുത്തത്.

പഷ്തൂണ്‍ നേതാവായ ഹാജി അബ്ദുള്‍ ഖാദിര്‍ താലിബാന്‍സേനയ്ക്കെതിരെ പൊരുതുന്നതില്‍ വടക്കന്‍ സേനയ്ക്ക് നിര്‍ണ്ണായകനേതൃത്വം നല്കിയിരുന്നു.

ജൂലായ് ആറ് ശനിയാഴ്ച കാബൂള്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഔദ്യോഗികവസതിയ്ക്ക് പുറത്തുവച്ചാണ് അദ്ദേഹത്തെ അക്രമികള്‍ വെടിവച്ച് കൊന്നത്. ഓഫീസ് വളപ്പിലേക്ക് കാറില്‍ വരുന്നതിനിടയിലാണ് ഒളിച്ചിരുന്ന രണ്ട് അക്രമികള്‍ അദ്ദേഹത്തിനെതിരെ നിറയൊഴിച്ചതാണെന്ന് കാബൂള്‍ പൊലീസ് മേധാവി ബാസിര്‍ സലംഗി പറഞ്ഞു.

അക്രമികള്‍ 36റൗണ്ട് വെടിവച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ടൊയോട്ട ലാന്റ് ക്രൂയിസര്‍ കാര്‍ പാടെ തകര്‍ന്നു. അവസാന വെടിയുതിര്‍ക്കുന്നതിനിടയില്‍ അവിടെയെത്തിയ ടാക്സി കാറില്‍ കയറി അക്രമികള്‍ രക്ഷപ്പെട്ടു. ഖാദിറിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ പലരെയും സംശയത്തിന്റെ പേരില്‍ അറസ്റുചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷാസഹായസേന മന്ത്രിയുടെ ഔദ്യോഗികവസതി വളഞ്ഞിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് അവര്‍ അന്വേഷിച്ച് വരുന്നു.

ഈ വര്‍ഷം ഫിബ്രവരിയില്‍ അഫ്ഗാനിസ്ഥാന്‍ ടൂറിസം മന്ത്രി അബ്ദുള്‍ റഹിമാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ച് സംശയമുണര്‍ത്തുന്ന തരത്തിലാണ് തുടര്‍ച്ചയായി മന്ത്രിമാര്‍ക്കെതിരെ ആക്രമണമുണ്ടാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+