അംബാനിയ്ക്ക് കണ്ണീരോടെ വിട
മുംബൈ: ഇന്ത്യന്വ്യവസായരംഗത്തെ ആ വിസ്മയജീവിതത്തിന് ആയിരങ്ങള്‍ കണ്ണീരോടെ വിട നല്കി. ജൂലായ് ഏഴ് ഞായറാഴ്ച വൈകീട്ട് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ ധീരുബായി അംബാനിയുടെ ശരീരം മുംബൈയിലെ ചന്ദന്‍വാടി വൈദ്യുതി ശ്മശാനം ഏറ്റുവാങ്ങി. വികാരനിര്‍ഭരമായ ആ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയ ആയിരങ്ങള്‍ ദു:ഖം നിയന്ത്രിക്കാനാവാതെ വിങ്ങിപ്പൊട്ടി.
മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകല്‍ മുമ്പുതന്നെ സമൂഹത്തിന്റെ നാനാമേഖലകളിലെയും വിഐപിമാരെക്കൊണ്ട് ചന്ദന്‍വാടി വൈദ്യുതിശ്മശാനവും പരിസരവും തിങ്ങിനിറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതില്‍ പൊലീസ് പലപ്പോഴും പരാജയപ്പെട്ടു.
തെക്കന്‍ മുംബൈയിലെ അംബാനിമാരുടെ വീടായ സീ വിന്ഡില് നിന്നുമാണ് വിലാപഘോഷയാത്ര ആരംഭിച്ചത്. എസ്കെ പാട്ടീല്‍ ഉദ്യാന്‍, മഹര്‍ഷി കാര്‍വേ റോഡ്, മറൈന്‍ ലൈന്‍സ് സ്റേഷന് എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര ചന്ദന്‍വാടി വൈദ്യുതി ശ്മശാനത്തിലെത്തിയത്.
നേരത്തെ അംബാനിമാരുടെ വസതിയില്‍ ശരീരം വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചു. പുഷ്പങ്ങളാല്‍ അലങ്കരിച്ച ശരീരത്തിനിരുവശത്തുമിരുന്ന് മക്കളായ അനില്‍ അംബാനിയും മുകേഷ് അംബാനിയും അന്ത്യോപചാരമര്പ്പിക്കാനെത്തിയവരെ സ്വീകരിച്ചു. റീത്തുസമര്പ്പിക്കാന് വിഐപിമാരുടെ ഒഴുക്കായിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ പൊലീസുകാര്‍ നന്നേ പണിപ്പെടേണ്ടിവന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications