Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷിയെക്കുറിച്ച് സമ്പൂര്‍ണ വിവരശേഖരം തയ്യാര്‍

കല്‍പറ്റ : കാര്‍ഷിക മേഖലയും ആഗോളീകരണവും സംബന്ധിച്ചഎല്ലാ വിവരങ്ങളുമടങ്ങിയ ഏഷ്യയിലെ ഏറ്റവും വലിയ വിവര ശേഖരം കല്‍പറ്റയിലെ ഒരു കര്‍ഷകന്‍ തയ്യാറാക്കി.

45 -കാരനായ എ. വി. നാരായണസ്വാമി എന്ന കര്‍ഷകനാണ് അഞ്ചു വര്‍ഷം വിശ്രമ രഹിതമായി അധ്വാനിച്ച് ഈ വിവര ശേഖരം പൂര്‍ത്തിയാക്കിയത്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ കൃഷിയെ സംബന്ധിയ്ക്കുന്ന സമസ്ത വിവരങ്ങളും ഇതിലുണ്ട്.

300 വിഭാഗങ്ങളിലായി 1,50,000 പേജുകളുളള അതിബൃഹത്തായ വിവര ശേഖരമാണ് നാരായണസ്വാമി തയ്യാറാക്കിയത്. കൃഷിയോടുളള താല്‍പര്യം കൊണ്ടു മാത്രമാണ് താന്‍ ഈ ജോലി ഏറ്റെടുത്തതെന്ന് അദ്ദേഹം പറയുന്നു.

ആഗോള വ്യാപാര നിയമങ്ങളും മറ്റുമെല്ലാം വിശദമായി ഈ വിവര ശേഖരത്തില്‍ പ്രതിപാദിയ്ക്കുന്നു. 1,000ത്തിലധികം സസ്യങ്ങളെയും അവയില്‍ നിന്നുല്‍പാദിപ്പിക്കാവുന്ന ഉല്‍പ്പന്നങ്ങളെയും കുറിച്ച് നാരായണ സ്വാമി വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്.

എളുപ്പം ലാഭമുണ്ടാക്കുന്നതിനു വേണ്ടിയല്ല ഇതു ചെയ്തത്. ലക്ഷ്യം സാമ്പത്തിക നേട്ടവുമല്ല. അവരവരുടെ ഭൂമിയില്‍ കൃഷി ചെയ്തു ജീവിക്കാന്‍ ആഗ്രഹമുളളവര്‍ക്കൊരു സഹായി അതാണ് എന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ചു വര്‍ഷവും ദിവസം 16 മണിക്കൂര്‍ വീതമെടുത്ത് ഈ സംരംഭം പൂര്‍ത്തിയാക്കിയതിന്റെ ലക്ഷ്യം അതുമാത്രമാണ് നാരായണ സ്വാമി പറയുന്നു.

കേരളത്തിലെ ആസ്ഥാന രാഷ്ട്രീയക്കാരും ഭരണക്കാരും ആഗോളീകരണത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുളള സെമിനാറുകളും പ്രസംഗങ്ങളുമായി നേരം കളഞ്ഞപ്പോള്‍ നാരായണമൂര്‍ത്തി ഈ വിവരങ്ങളെല്ലാം ക്രോഡീകരിക്കാനുളള ശ്രമത്തിലായിരുന്നു. ലോകത്ത് ലഭ്യമായ ഏറെക്കുറെ എല്ലാ വിവരങ്ങളും സമാഹരിച്ച് ഡിജിറ്റലാക്കി സംഭരിക്കുന്ന ശ്രമത്തില്‍.

ലോക വ്യാപാര സംഘടനയുടെ എല്ലാ പോഷക സംഘടനകളെയും അവ നല്‍കുന്ന സാങ്കേതിക സഹായങ്ങളെയും കുറിച്ചുളള പൂര്‍ണ വിവരം നാരായണ സ്വാമി ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+