നസീറുദ്ദീന്റെ നടപടി കോടതി റദ്ദാക്കി
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ കൈക്കൊണ്ട സസ്പെന്‍ഷന്‍ വര്‍ക്കല മുന്‍സിഫ് കോടതി സ്റേ ചെയ്തു.
സംഘടനയുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ പെരിങ്ങമ്മല രാമചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വൈ. വിജയന്‍, ജില്ലാ സെക്രട്ടറി ജോഷി ബാബു എന്നിവരെയാണ് ആറുമാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്.
സമിതിയുടെ സെക്രട്ടേറിയറ്റിന്റെയും ഭരണ സമിതിയുടെയും അംഗീകാരം നേടാതെയും സമിതി ഭരണഘടനയുടെ 37-ാം വകുപ്പിന് വിരുദ്ധമായും ഒരു നടപടിയുമെടുക്കരുതെന്ന് വര്‍ക്കല മുന്‍സിഫ് അഹമ്മദ് കോയ വിധിച്ചതായി സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജില്ലാക്കമ്മിറ്റികള്‍ തങ്ങള്‍ക്കൊപ്പം വരുമെന്നാണ് വിമത നേതാക്കളുടെ നിലപാട്.












Click it and Unblock the Notifications