എന്‍. എസ്. എസ് സര്‍ക്കാരിനെതിരെ
ചങ്ങനാശേരി : സ്വകാര്യ മാനേജ്മെന്റിനുളള നിയമനാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കുകയില്ലെന്ന് എന്‍. എസ്. എസ്.
പ്രൊട്ടക്ടഡ് അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച് സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിയ്ക്കണമെന്ന് എന്‍. എസ്. എസ് കൗണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയുടെ അന്തസും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്നാണ് സംഘടനയുടെ അഭിപ്രായം.
ഇതോടെ പ്രൊട്ടക്ടഡ് അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച് എസ്.എന്‍.ഡി.പിയ്ക്കു പുറകെ എന്‍. എസ്. എസും സര്‍ക്കാരിനെതിരായി.
ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് എന്‍. എസ്. എസിന്റെ ആരോപണം. സര്‍ക്കാര്‍ സ്വകാര്യ മാനേജ്മെന്റുകളെ ഒരു കൈകൊണ്ട് തഴുകുകയും മറു കൈകൊണ്ട് തല്ലുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ ആരോപിക്കുന്നു. സ്വകാര്യ മാനേജ്മെന്റുകള്‍ക്കെതിരെയുളള നീക്കത്തിന്റെ അവസാന ഉദാഹരണമാണ് പ്രൊട്ടക്ടഡ് അധ്യാപക പ്രശ്നം.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയ്ക്കു വേണ്ടി സ്വകാര്യ മാനേജ്മെന്റുകള്‍ നല്‍കിയ സംഭാവനകള്‍ മറച്ചു വച്ച് അവരെ പീഢിപ്പിയ്ക്കാനാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് എന്‍. എസ്. എസ് ആരോപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടു വരുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications