കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ നയം : ആര്‍.എസ്പിയില്‍ ഭിന്നത

  • By Staff
Google Oneindia Malayalam News

കൊല്ലം : തൊഴിലാളികള്‍ക്കു വേണ്ടി ഭരിക്കാനായില്ലെങ്കില്‍ ഭരണം വലിച്ചെറിയുമെന്ന് ആര്‍-എ-സ്-പി നേ-താ-വ് എ.വി. താമരാക്ഷന്‍; മാറിയ സാഹചര്യത്തില്‍ ഒരു സര്‍ക്കാരിനും തൊഴിലാളികള്‍ക്കു വേണ്ടി മാത്രം ഭരിക്കാനാകില്ലെന്ന് തൊ-ഴില്‍ മ-ന്ത്രി ബാബു ദിവാകരന്‍.

ആര്‍എസ് പി(ബി)യുടെ തൊഴിലാളി സംഘടനയായ യുടിയുസിയുടെ സംസ്ഥാന സമ്മേളനത്തിലാണ് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായ വ്യത്യാസം പരസ്യമായി പുറത്തുവന്നത്. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളെ പാര്‍ട്ടി നേതാവ് എ.വി. താമരാക്ഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്പിയുടെ ഈറ്റില്ലമായ കൊല്ലത്ത് കശുവണ്ടിത്തൊഴിലാളികളോട് കാപെക്സ് കോര്‍പറേഷന്‍ നീചമായാണ് പെരുമാറുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

പാര്‍ട്ടിയുടെ ജീവനാഡി തൊഴിലാളികളാണെന്നും തൊഴിലാളിവര്‍ഗത്തോട് നീതിപുലര്‍ത്താത്ത ഭരണം പുല്ലുപോലെ വലിച്ചെറിയാന്‍ ആര്‍എസ്പിയ്ക്ക് മടിയില്ലെന്നും തൊഴില്‍ മന്ത്രി ബാബു ദിവാകരന്റെ സാന്നിദ്ധ്യത്തില്‍ താമരാക്ഷന്‍ തുറന്നടിച്ചു.

തുടര്‍ന്നായിരുന്നു സ്വന്തം പാര്‍ട്ടി നേതാവിനുളള മറുപടിയെന്നോണം ബാബു ദിവാകരന്റെ പ്രസംഗം. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരംക്ഷിക്കേണ്ട ചുമതലയാണ് തൊഴില്‍ വകുപ്പിനുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗവേദിയിലെത്തുമ്പോള്‍ ഇത് പല രാഷ്ട്രീയ നേതാക്കളും മറന്നു പോകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആഗോളീകരണം യാഥാര്‍ത്ഥ്യമായി മാറി-യ സാഹചര്യത്തില്‍ ഒരു സര്‍ക്കാരിനും തൊഴിലാളികള്‍ക്കു വേണ്ടി മാത്രമായി ഭരിക്കാനാവില്ല. അവസാന ആയുധമെന്ന മട്ടില്‍ പണിമുടക്കു പോലുളള സമരമുറകള്‍ ഉപയോഗിക്കുന്ന കാലവും കഴിഞ്ഞു പോയിരിക്കുന്നു. പണിമുടക്കിയാല്‍ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സ്ഥിതിയാണ് ഇന്നുളളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ തൊഴില്‍ നിയമം തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുകയില്ലെന്ന് മന്ത്രി ഉറപ്പു നല്‍കി. നിയമം നടപ്പിലാക്കും മുമ്പ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X