Get Updates
Get notified of breaking news, exclusive insights, and must-see stories!

കയര്‍ കയറ്റുമതിയില്‍ റിക്കാര്‍ഡ്

കൊച്ചി: കയറിന്റെയും കയറുല്പന്നങ്ങളുടെയും കയറ്റുമതിയില്‍ റിക്കാര്‍ഡ്. 2001-2002 വര്‍ഷത്തില്‍ 321 കോടി രൂപയുടെ കയറ്റുമതിവരവ് ഇന്ത്യ നേടിയതായി കയര്‍ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2000-2001ല്‍ 314 കോടിയായിരുന്നു കയര്‍- കയറുല്പന്നക്കയറ്റുമതിയിലൂടെ കേരളം നേടിയത്. ഈ വര്‍ഷം 67,493 ടണ്ണായിരുന്നു കയറിന്റെ കയറ്റുമതിയെങ്കില്‍ ഇക്കുറി അത് 70,853 ടണ്ണായി ഉയര്‍ന്നു. കയറ്റുമതിയുടെ കാര്യത്തില്‍ അഞ്ചു ശതമാനം വര്‍ധന.

വാതിലിന് മുന്നിലിടാനുള്ള കയര്‍ ചവിട്ടികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. കയറുകൊണ്ടുള്ള ജിയോടെക്സ്റ്റയില്‍സിന്റെ കയറ്റുമതിയിലും 10 ശതമാനം വര്‍ധന നേടി.

കയറുകളുടെയും കാര്‍പ്പറ്റുകളുടെയും കയര്‍ നാരുകളുടെയും കയറ്റുമതിയില്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ കയറുല്പന്നങ്ങള്‍ക്ക് ബ്രാന്റുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ചെന്നൈയിലെ എ.എഫ്. ഫെര്‍ഗൂസന്‍ ആന്റ് കമ്പനി. ബ്രാന്റ്നാമത്തിലൂടെ ഇന്ത്യയിലെ കയറുല്പന്നങ്ങള്‍ക്ക് കൂടുതല്‍ അന്തസ്സും പ്രതിച്ഛായയും വീണ്ടെടുക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+