കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശതാബ്ദി, രാജധാനി നിരക്ക് കുറച്ചേക്കും

  • By Staff
Google Oneindia Malayalam News

പട്ന: യാത്രാച്ചെലവേറിയ രാജധാനി, ശതാബ്ദി തീവണ്ടികളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ആലോചന. ഈയിടെ എയറിന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ജെറ്റ് എയര്‍വേയ്സും വിമാനടിക്കറ്റ് നിരക്കില്‍ കുറവുവരുത്തിയതാണ് പുതിയ നീക്കത്തിന് പ്രചോദനമായിരിക്കുന്നത്.

ടിക്കറ്റ് നിരക്ക് കുറച്ചാല്‍ രാജധാനിയിലേക്കും ശതാബ്ദിയിലേക്കും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഈ തീവണ്ടികളിലെ നിരക്ക് കുറയ്ക്കാന്‍ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് റെയില്‍വേമന്ത്രി നിതീഷ്കുമാര്‍ റെയില്‍വേ ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ട്.

ശതാബ്ദിയുടെയും രാജധാനിയുടെയും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം സാധാരണക്കാര്‍ പലരും ഈ തീവണ്ടിയെ ഒഴിവാക്കുകയാണിപ്പോള്‍. നിരക്ക് കുറച്ചാല്‍ കൂടുതല്‍ ടൂറിസ്റുകളെയും സാധാരണ യാത്രക്കാരെയും ആകര്‍ഷിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X