രാഷ്ട്രപതി സ്ഥാനാര്‍ത്ഥികള്‍ തലസ്ഥാനത്ത്
തിരുവനന്തപുരം : ഡോ. എ. പി. ജെ. അബ്ദുള്‍ കലാമും ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളും തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്നു.
ഡോ. വിക്രം സാരാഭായിയുടെ പ്രതിമ വി. എസ്. എസ്. സിയില്‍ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് അബ്ദുള്‍ കലാം തിരുവനന്തപുരത്തെത്തുന്നത്. ഉച്ചയ്ക്ക് 1.30ന് മൃണാളിനി സാരാഭായിയാണ് പ്രതിമ അനാഛാദനം ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥമാണ് ലക്ഷ്മി സൈഗാള്‍ തിരുവനന്തപുരത്തെത്തുന്നത്. വൈകിട്ട് നാലു മണിയ്ക്ക് പ്രസ് ക്ലബ് സംഘടിപ്പിയ്ക്കുന്ന മീറ്റ് ദി പ്രസ് പരിപാടിയിലും അഞ്ചു മണിയ്ക്ക് വി. ജെ. ടി. ഹാളില്‍ നടക്കുന്ന ഇടതു മുന്നണിയുടെ സ്വീകരണച്ചടങ്ങിലും അവര്‍ പങ്കെടുക്കും.












Click it and Unblock the Notifications