പെണ്‍വാണിഭം : ഡിവൈഎസ്പി അറസ്റില്‍
തിരുവനന്തപുരം : പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും ഡി. വൈ. എസ്. പി. അറസ്റില്‍.
കണ്ണമ്മൂല പൂന്തി റോഡില്‍ നടത്തി വന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നാണ് എയര്‍പോര്‍ട്ട് ഡി. വൈ. എസ്. പി. മുഹമ്മദ് ഇഖ്ബാല്‍ പിടിയിലായത്. രണ്ടു യുവാക്കളെയും നാലു യുവതികളെയും കസ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശിനി രാജി (29), ഷാനി (29), കവിത (23), ആശ (28), പ്രശാന്ത് നഗറിലെ ഹരി (30), ചാലക്കുടിയിലെ ശ്രീകുമാര്‍ (30) എന്നിവരാണ് അറസ്റിലായത്.
ഡി. വൈ. എസ്.പിയെ എപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. മറ്റുളളവരെ തിങ്കളാഴ്ച വൈകുന്നേരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications