Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെ എത്ര തല്ലിയിട്ടും കാര്യമില്ലെന്ന് ലീഡര്‍

കണ്ണൂര്‍ : എത്ര തല്ലിയാലും നന്നാവാത്ത അനന്തിരവന്റെ സ്വഭാവമാണ് ആന്റണി സര്‍ക്കാരിനെന്ന് ലീഡര്‍.

തല്ലേണ്ടമ്മാവാ, നന്നാവൂല എന്നു പറയുന്ന സര്‍ക്കാരിനെക്കുറിച്ച് കൂടുതലെന്തു പറയാന്‍ കരുണാകരന്‍ ചോദിക്കുന്നു.

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഉപകാരമുണ്ടാകാന്‍ സര്‍ക്കാര്‍ നേര്‍വഴിയ്ക്ക് ചലിക്കണമെന്ന ആഗ്രഹത്താലാണ് മുമ്പ് ചിലത് പറഞ്ഞത്. ആന്റണിയെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതി വന്നതിനെ തുടര്‍ന്ന് മിണ്ടാതിരുന്നു. ഇപ്പോള്‍ ആന്റണി തന്നെ പറയുന്നു ഭരണത്തില്‍ തൃപ്തിയില്ലെന്ന്. ഈ ഭരണത്തെക്കുറിച്ച് താന്‍ കൂടുതലായി ഇനിയെന്തു പറയണമെന്ന് ലീഡര്‍ ആരാഞ്ഞു.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമുണ്ടായതിന്റെ കാരണം ആന്റണി വ്യക്തമാക്കണമെന്നും കരുണാകരന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായം പറഞ്ഞാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്. അതിനു ശേഷവും ട്രഷറിയില്‍ പണമില്ലെങ്കില്‍ അതിനു കാരണമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ലീഡര്‍ ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയെക്കുറിച്ചുളള ചോദ്യത്തിന് താന്‍ ഈ നാട്ടുകാരനല്ലെന്നായിരുന്നു ലീഡറുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+