മതികെട്ടാനില്‍ ഏലംകൃഷി കേന്ദ്രം വിലക്കി
കൊച്ചി: മതികെട്ടാനില്‍ ഏലം കൃഷി വിലക്കിക്കൊണ്ട് കേന്ദ്ര നിര്‍ദേശം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് നിര്‍ദേശം നല്കിയത്.
മതികെട്ടാനിലെ വനം കയ്യേറ്റത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടനുസരിച്ചാണ് കേന്ദ്രം ഏലം കൃഷി വിലക്കിയത്. ഏലം കൃഷിചെയ്യാനാണ് മതികെട്ടാനിലെ കയ്യേറ്റമത്രയും നടന്നതെന്ന് കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 1500 ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും ഇതിന് കേരളാവനംവകുപ്പ് കൂട്ട്നിന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡി. സുധാകര്‍ എന്ന കേന്ദ്ര ഉദ്യോഗസ്ഥനാണ് കേന്ദ്രത്തിന് വേണ്ടി റിപ്പോര്‍ട്ട് നല്കിയത്.
ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ ഈ ഭൂമി സംരക്ഷിക്കണമെന്നും ഇത് ആനത്താരയാണെന്നും 53 ആനകള്‍ ഇവിടെയുണ്ടെന്നും സുധാകറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications