പൊലീസിന് ക്വാളിസ്, മാരുതി
തിരുവനന്തപുരം: പൊലീസിന്റെ മുഖം മിനുക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ആധുനികമായ യാത്രാസൗകര്യം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പൊലീസിന് ടൊയോട്ട ക്വാളിസും മാരുതി കാറുകളും എത്തിക്കഴിഞ്ഞു.
200 കോടി രൂപയുടെ വാഹനങ്ങളാണ് പുതുതായി പൊലീസിന് വേണ്ടി വാങ്ങിയിരിക്കുന്നത്. പൊലീസിനെ നവീകരിക്കുന്നതിന്റെ ഭാഗമായി ഡിജിപി നടപ്പാക്കിയ പരിഷ്കാരങ്ങളാണ് പൊലീസ് വകുപ്പില്‍ മാരുതിയും ക്വാളിസും കൊണ്ടുവന്നിരിക്കുന്നത്.
പലപ്പോഴും കുറ്റം ചെയ്യുന്നവര്‍ ആധുനികമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പഴയ ജീപ്പുകളുപയോഗിച്ച് പൊലീസുകാര്‍ക്ക് അവരെ വേണ്ടവിധത്തില്‍ വേട്ടയാടാന്‍ കഴിയുന്നില്ലെന്ന പൊലീസിന്റെ പരാതി ഇതോടെ ഇല്ലാതാവുകയാണ്.
ഹൈവേ പട്രോളിംഗിനാണ് ക്വാളിസ് വാനുകള്‍ ഉപയോഗിക്കുക. സ്പെഷ്യല്‍ ബ്രാഞ്ച്, സിബിസിഐഡി വിഭാഗങ്ങള്‍ക്കാണ് മാരുതി വാഹനങ്ങള്‍ നല്കുക.












Click it and Unblock the Notifications