സേതുമാധവന്‍ ജൂറി ചെയര്‍മാന്‍
ദില്ലി: മലയാളം സിനിമാസംവിധായകന്‍ കെ.എസ്. സേതുമാധവനെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായി തിരഞ്ഞെടുത്തു. കഥാചിത്രങ്ങള്‍ക്കുള്ള ജൂറിയുടെ ചെയര്‍മാനായിരിക്കും ഇദ്ദേഹം. അമോല്‍ പലേക്കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് സേതുമാധവനെ തിരഞ്ഞെടുത്തത്.
താന്‍ അഭിനയിച്ച അക്സ് എന്ന ചിത്രം ദേശീയ അവാര്‍ഡിനായി പരിഗണിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയെന്ന കാരണത്താലാണ് ജൂറി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും അമോല്‍ പലേക്കര്‍ രാജിവച്ചത്. മന്‍മോഹന്‍ മഹാപാത്ര, രാജേശ്വരി സച്്ദേവ, ഡോളി അഹലുവാലിയ എന്നിവരും അവാര്‍ഡ് നിര്‍ണ്ണയ സമിതിയില്‍ നിന്നും രാജിവച്ചു. പരോക്ഷമായി തങ്ങളുമായി ബന്ധമുള്ള ചിത്രങ്ങള്‍ അവാര്‍ഡ് പരിഗണനയ്ക്കെത്തിയിട്ടുണ്ടെന്ന കാരണത്താലാണിത്.
കേരളത്തില്‍ നിന്നുള്ള സംവിധായകന്‍ കെ.ആര്‍. മോഹനന്‍ ജൂറി അംഗമാണ്.












Click it and Unblock the Notifications