ബ്രിട്ടനിലെ കോഴിയിറച്ചി രോഗകാരണം
ലണ്ടന്‍: ബ്രിട്ടനിലെ കോഴിയിറച്ചി കഴിയ്ക്കുന്നവര്‍ക്ക് ഭ്രാന്തിപ്പശുരോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. കോഴിയിറച്ചിയില്‍ മായമായി പശുക്കൊഴുപ്പ് ചേര്‍ക്കുന്നുണ്ടത്രെ. ഈ പശുക്കൊഴുപ്പാണ് ഭ്രാന്തിപ്പശുരോഗത്തിന് കാരണം.
കോഴിയിറച്ചിയില്‍ പശുക്കൊഴുപ്പ് ചേര്‍ക്കുന്നതായുള്ള വാര്‍ത്ത അവിടുത്തെ ഹിന്ദുസമൂഹത്തെ രോഷാകുലരാക്കിയിട്ടുണ്ട്. ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയതെന്ന് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പശുക്കൊഴുപ്പ് ചേര്‍ത്താല്‍ കോഴിയിറച്ചിക്ക് വെള്ളം വലിച്ചെടുക്കാനുള്ള കഴിവു കൂടുമെന്ന് പറയപ്പെടുന്നു. ഇത് കച്ചവടക്കാര്‍ക്ക് വന്‍ലാഭത്തിന് വഴിയൊരുക്കുന്നു. തായ്ലണ്ടില്‍ നിന്നും ബ്രസീലില്‍ നിന്നുമുള്ള കോഴിയിറച്ചി നെതര്‍ലാന്റില്‍ വച്ച് പശുക്കൊഴുപ്പ് കലര്‍ത്തിയ ശേഷം ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യുന്ന പതിവുണ്ടത്രെ. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇങ്ങിനെ മായം ചേര്‍ത്ത കോഴിയിറച്ചി ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നതായും പഠനം കണ്ടെത്തി.
1997 മുതലേ ബ്രിട്ടനിലെ ഭക്ഷ്യവകുപ്പ് അധികൃതര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും പറയപ്പെടുന്നു. പക്ഷെ പശുക്കൊഴുപ്പ് കൃത്യമായി തിരിച്ചറിയാന്‍ ശേഷിയുള്ള ഡിഎന്‍എ ഈയിടെ മാത്രമാണ് ബ്രിട്ടനിലെ ഭക്ഷ്യവകുപ്പ് വികസിപ്പിച്ചെടുത്തത്. ഇതിന് ശേഷമാണ് ഈ തട്ടിപ്പ് വ്യാപകമായി തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications