അവിവാഹിത ഇണകള്‍ക്ക് അടി, തടവ്
ദുബായ്: വിവാഹം കഴിയ്ക്കാതെ, നിയമവിരുദ്ധമായി ഒന്നിച്ചുകഴിഞ്ഞ കുറ്റത്തിന് ഇണകള്‍ക്ക് രണ്ടു മാസത്തെ തടവും 70 അടിയും. ദുബായിലെ ഇസ്ലാമിക കോടതിയാണ് ഇന്ത്യക്കാരനായ യുവാവിനും ബംഗ്ലാദേശുകാരിയായ യുവതിയ്ക്കും ഈ ശിക്ഷ വിധിച്ചത്.
കുറെക്കാലമായി ഒരു ഫ്ലാറ്റില്‍ ഇരുവരും ഒന്നിച്ചു കഴിഞ്ഞുവരികയായിരുന്നു. ഒരു അയല്‍ക്കാരനാണ് പൊലീസില്‍ പരാതി നല്കിയത്. പൊലീസ് ഇരുവരെയും അറസ്റുചെയ്തു. അന്വേഷണത്തില്‍ ഇരുവരും വിവാഹിതരല്ലെന്നും തെളിഞ്ഞു.
അനധികൃതമായി ഒന്നിച്ചുകഴിയുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കാനാണ് യുഎഇയിലെ ശരിയത്ത് കോടതിയുടെ തീരുമാനം.












Click it and Unblock the Notifications