ഡോ. പി. സി. അലക്സാണ്ടര്‍ രാജിവച്ചു
ദില്ലി : മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം ഡോ. പി. സി. അലക്സാണ്ടര്‍ രാജിവച്ചു.
ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനിയെ നേരില്‍ കണ്ടാണ് അലക്സാണ്ടര്‍ രാജിക്കത്ത് നല്‍കിയത്. രാജിയുടെ കാരണം വ്യക്തമായിട്ടില്ല.
രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കെ. ആര്‍. നാരായണന്റെ പിന്‍ഗാമിയായി ഡോ. പി. സി. അലക്സാണ്ടറെയാണ് ബി. ജെ. പി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും തെലുങ്കു ദേശത്തിന്റെയും കടുത്ത എതിര്‍പ്പ് പരിഗണിച്ച് അലക്സാണ്ടറെ ഒഴിവാക്കാന്‍ ബി. ജെ. പി. നിര്‍ബന്ധിതമാവുകയായിരുന്നു.
പി. വി. നരസിംഹ റാവുവിന്റെ കാലത്താണ് അലക്സാണ്ടര്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ശിവസേന - ബി. ജെ. പി. സഖ്യവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കാലാവധി എന്‍. ഡി. എ. സര്‍ക്കാര്‍ നീട്ടിക്കൊടുത്തു.












Click it and Unblock the Notifications