കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം ക്ലാസില്‍ ക്രിക്കറ്റ് നിര്‍ബന്ധ വിഷയം

  • By Staff
Google Oneindia Malayalam News

ബാംഗളൂര്‍ : ക്രിക്കറ്റ് നിര്‍ബന്ധിത പാഠ്യവിഷയമാകുന്നു. ബാംഗളൂര്‍ സെന്റ് ജോസഫ് ബോയ്സ് സ്ക്കൂളിലാണ് അഞ്ചാം ക്ലാസിലെ സിലബസില്‍ ഇക്കൊല്ലം മുതല്‍ ക്രിക്കറ്റ് നിര്‍ബന്ധിത വിഷയമാകുന്നത്.

രാഹുല്‍ ദ്രാവിഡ് പഠിച്ചത് ഈ സ്ക്കൂളിലാണ്. ആ പാത പിന്തുടരാനാണ് സ്ക്കൂള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഫാദര്‍ മെക്കേല്‍ ജോണ്‍ പറയുന്നു. 100 മാര്‍ക്ക് തിയറിയ്ക്കും 100 മാര്‍ക്ക് പ്രാക്ടിക്കലിനും. കുട്ടികളുടെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് നിലവാരം മാസം തോറും വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചാം ക്ലാസു മുതല്‍ പടിപടിയായാണ് ക്രിക്കറ്റ് നിര്‍ബന്ധവിഷയമാക്കുന്നത്. ഇപ്പോള്‍ അഞ്ചിലെത്തിയ കുട്ടികള്‍ പത്താം ക്ലാസിലെത്തുമ്പോഴേയ്ക്കും പത്തു വരെ ക്ലാസുകളില്‍ ക്രിക്കറ്റ് ഒരു വിഷയമായി മാറും.

രാജ്യത്തെ മികച്ച ക്രിക്കറ്റ് കളിക്കാരെയും കമന്റേറ്റര്‍മാരെയും സൃഷ്ടിയ്ക്കുക എന്നതാണ് സ്ക്കൂളിന്റെ ലക്ഷ്യമെന്ന് അധികാരികള്‍ പറയുന്നു. കുംബ്ലെയും ദ്രാവിഡും ബാംഗളൂര്‍കാരായതു കാരണം ഇവിടെയുളള ക്രിക്കറ്റ് താല്‍പര്യം അക്കാദമികമാക്കാനുളള ശ്രമത്തിലാണ് അധികാരികള്‍.

കുട്ടികളുടെ ആത്മവിശ്വാസം, കളിക്കളത്തിലെ ആക്രമണത്വര, മനസ്ഥൈര്യം എന്നിവ മെച്ചപ്പെടുത്താന്‍ മുന്‍ ഇംഗ്ലണ്ട് ഫാസ്റ് ബൗളര്‍ ഫ്രാങ്ക് ടൈസണ്‍ ആവിഷ്ക്കരിച്ച മാര്‍ഗങ്ങളാണ് അവലംബിക്കുക.

എല്ലാ ആഴ്ചയും രണ്ടു ക്ലാസുകള്‍ വീതം ഉണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 11 പേരും ഈ സ്ക്കൂളില്‍ നിന്നുളളവരാകണമെന്ന സ്വപ്നത്തിലാണ് സെന്റ് ജോസഫ് സ്ക്കൂള്‍ അധികാരികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X