Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാക്കള്‍ അറസ്റില്‍, വൈകോയ്ക്കെതിരെ വാറണ്ടില്ല

മധുര : തമിഴ് പുലികളെ അനൂകൂലിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ എം. ഡി. എം. കെ. നേതാക്കള്‍ക്കെതിരെ പോട്ട പ്രകാരം കേസെടുക്കാന്‍ തിരുമംഗലം മജിസ്ട്രേറ്റ് എസ് വെങ്കിടാചലപതി ഉത്തരവിട്ടു.

എന്നാല്‍ മറുമലര്‍ച്ചി നേതാവ് വൈ. ഗോപാല സ്വാമിയ്ക്കെതിരെ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയാണ് മജിസ്ട്രേറ്റ് ഇവരെ പോട്ട പ്രകാരം അറസ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

വൈകോയ്ക്കെതിരെ വാറണ്ടില്ലാത്തത് എന്തുകൊണ്ടാണെന്ന് പൊലീസ് ഇതുവരെ വിശദീകരിച്ചിട്ടില്ല. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കസെറ്റുകളും മറ്റു രേഖകളും വൈകോയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പ്രഖ്യാപിക്കാന്‍ മതിയായ തെളിവുകളല്ല എന്നാണ് മജിസ്ട്രേറ്റിന്റെ നിലപാട്.

തിരുമംഗലത്ത് ജൂണ്‍ 29ന് ചേര്‍ന്ന പൊതുയോഗത്തില്‍ എല്‍. ടി. ടി. ഇയെ അനുകൂലിച്ച് പ്രസംഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.

പോട്ടയെ അനൂകൂലിച്ച നേതാവാണ് വൈ. ഗോപാല സ്വാമി. പോട്ടയുടെ ആദ്യ ഇരയാകുന്ന എം. പി. എന്ന ബഹുമതിയും അദ്ദേഹത്തെ കാത്തിരിക്കുകയാണെന്നാണ് തമിഴ്നാട്ടിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

പോട്ടാപ്രകാരം അറസ്റു ചെയ്യാന്‍ വാറണ്ട് വേണ്ട എന്നിരിക്കെ ഏതു നിമിഷവും വൈകോ അറസ്റു ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കരുണാനിധിയുടെ അറസ്റ് ഉണ്ടാക്കിയതിനു സമാനമായ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിയ്ക്കാന്‍ ജയലളിതയ്ക്ക് ആഗ്രഹമില്ലാത്തതിനാലാണ് അറസ്റ് വൈകുന്നതെന്നും അദ്ദേഹം പറയുന്നു.

വൈകോയ്ക്കു നേരെയുളള പോട്ട ഭീഷണി കേന്ദ്ര സര്‍ക്കാരിനെ വിഷമത്തിലാക്കിയിരിക്കുകയാണ്. ജയലളിതയെ പിണക്കാതെ കൊണ്ടു പോകണമെന്നതാണ് ബി. ജെ. പിയുടെ ഒടുവിലത്തെ നിലപാട്. എന്‍. ഡി. എയെ പിന്തുണയ്ക്കുന്ന വൈകോയെ അറസ്റു ചെയ്യുന്നതും ബിജെപിയ്ക്ക് അനുവദിക്കാനാകില്ല.

അതിനിടെ പാര്‍ലമെന്റില്‍ പോട്ടയെ നഖശിഖാന്തം എതിര്‍ത്ത സി. പി. എം. വൈകോയെ പോട്ടാപ്രകാരം അറസ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നേരത്തെ വൈകോ നേതൃത്വം നല്‍കിയ മുന്നണിയിലായിരുന്നു സി. പി. എം. പഴയ സഹപ്രവര്‍ത്തകനെതിരെ കടുത്ത നിയമം തന്നെ പ്രയോഗിക്കണമെന്ന വാശിയിലാണ് സി. പി. എം.

ഒട്ടേറെ എം. ഡി. എം. കെ നേതാക്കളെ പോട്ട പ്രകാരം അറസ്റു ചെയ്തു കഴിഞ്ഞു. പാര്‍ട്ടിയുടെ ഈറോഡ് ജില്ലാ സെക്രട്ടറി മൂര്‍ത്തിയെ ചൊവാഴ്ച രാവിലെ അറസ്റു ചെയ്തു. ശിവഗംഗയില്‍ നിന്നും ഒരാളെയും മധുരയില്‍ നിന്നും രണ്ടു പേരെയും പോട്ട പ്രകാരം അറസ്റു ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+