ജൂലായ് 11ന് തിരിച്ചെത്തും: വൈകോ
ചെന്നൈ: താന്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലായ് 11ന് തന്നെ തിരിച്ചെത്തുമെന്ന് എംഡിഎംകെ നേതാവ് വൈകോ അറിയിച്ചു. ചിക്കാഗോയില്‍ നിന്ന് ജൂലായ് ഒമ്പത് ചൊവാഴ്ച അയച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പോട്ട ഉപയോഗിച്ച് എംഡിഎംകെ നേതാക്കളെ മുഴുവന്‍ ജയലളിത അറസ്റ് ചെയ്യുകയാണ്. തന്റെ അധികാരം മുഴുവന്‍ ജയലളിത എംഡിഎംകെയെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുകയാണ്.
ജയലളിത തങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രതികാരത്തിന് ശ്രമിക്കുകയാണ്. തിരിച്ചെത്തുന്ന ഉടന്‍ വൈകോയെ അറസ്റ് ചെയ്യാന്‍ ഗൂഡാലോചന നടക്കുകയാണെന്ന് എംഡിഎംകെ ചെയര്‍മാന്‍ എല്‍. ഗണേശന്‍ ആരോപിച്ചു.
ഇതിനകം ആറ് എംഡിഎംകെ നേതാക്കളെ ജയ അറസ്റ് ചെയ്തു. ഗണേശമൂര്‍ത്തി, പി.എസ്. മണിയന്‍, വീര ഇളവരശന്‍, പുലവര്‍ ശിവന്ദി അപ്പന്‍, ഭൂമിനാഥന്‍, മധുരൈ ഗണേശന്‍ എന്നിവരാണ് അറസ്റിലായത്.












Click it and Unblock the Notifications