പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സദാചാരവിരുദ്ധപ്രവര്‍ത്തനത്തിന് അറസ്റിലായ ഡിവൈഎസ്പി പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ജൂലായ് ഒമ്പത് ചൊവാഴ്ച സബ്മിഷന്‍ വഴി പ്രതിപക്ഷമാണ് പൊലീസിന്റെ അനാസ്ഥയെക്കുറിച്ച് സഭയില്‍ ഉന്നയിച്ചത്.
സദാചാരവിരുദ്ധപ്രവര്‍ത്തനത്തിന് പിടിയിലായ ഡിവൈഎസ്പിയെ സസ്പെന്റ് ചെയ്തതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഈ സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടാല്‍ അവര്‍ക്കെതിരെ ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുമാരപുരത്ത് നിന്നും അറസ്റിലായ ഡിവൈഎസ്പി പേട്ട ജംഗ്ഷനില്‍ വച്ചാണ് രക്ഷപ്പെട്ടത്. കസ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ പേരില്‍ ഡിവൈഎസ്പിയ്ക്കെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിവരാത്ത പ്രതിപക്ഷം വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സഭ വിട്ടിറങ്ങിപ്പോയി.












Click it and Unblock the Notifications