ഡി. വൈ. എസ്. പി. ചാടിപ്പോയെന്ന് പൊലീസ്
തിരുവനന്തപുരം : പെണ്‍വാണിഭക്കേസില്‍ പിടിയിലായ ഡി. വൈ. എസ്. പി. ചാടിപ്പോയെന്ന് പൊലീസ്.
സ്റേഷനിലേയ്ക്ക് കൊണ്ടുവരവെ ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. കുമാരപുരം- പൂന്തി റോഡിനു സമീപം വാടക വീട്ടില്‍ നടത്തിയിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നാണ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം ഡി. വൈ. എസ്. പി. മുഹമ്മദ് ഇഖ്ബാല്‍ പിടിയിലായത്.
കന്റോണ്‍മെന്റ് സ്റേഷനില്‍ നിന്നും പ്രതികളുമായി വരവെ പേട്ട പളളിമുക്കിലെത്തിയപ്പോള്‍ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്യണമെന്ന് മുഹമ്മദ് ഇഖ്ബാല്‍ ആവശ്യപ്പെട്ടത്രേ. ഫോണ്‍ ചെയ്യാനായി ജീപ്പില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ രക്ഷപെട്ടു എന്നാണ് പൊലീസുകാര്‍ പറയുന്നത്.
മറ്റു പ്രതികള്‍ക്കൊപ്പം ഡി. വൈ. എസ്. പിയെ കോടതിയില്‍ ഹാജരാക്കുന്നത് ഒഴിവാക്കാന്‍ പൊലീസ് ആസൂത്രിതമായി നടത്തിയ നാടകമാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പൊലീസിനെ കബളിപ്പിച്ചു കടന്നതിന്റെ പേരില്‍ ഡി. വൈ. എസ്. പിയ്ക്കെതിരെ പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications