കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗള്‍ഫില്‍ മലയാളി യുവതി ആത്മഹത്യ ചെയ്തു
ബഹറിന്‍ : സഹോദരന്റെ അസുഖത്തില്‍ മനംനൊന്ത് മനാമയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്തു.
മനാമയില്‍ ഡ്രൈവറായ സത്യനാഥന്റെ ഭാര്യ ഉഷ (37)യാണ് ജൂലായ് ഏഴിന് തൂങ്ങിമരിച്ചത്. കോഴിക്കോട് കടലുണ്ടി സ്വദേശിനിയാണ് ഉഷ. മൂന്നു മക്കളുണ്ട്.
ഭര്‍ത്താവ് ജോലിയ്ക്കു പോയ ഉടനെ മക്കളെ പൂട്ടിയിട്ട ശേഷം ഉഷ കിടപ്പു മുറിയില്‍ കയറി സാരിയില്‍ കെട്ടിത്തൂങ്ങിയത്. വിളി കേട്ട് ബാല്‍ക്കണി വഴി കിടപ്പുമുറിയിലെത്തിയ മൂത്ത മകള്‍ സാരി അറുത്തിട്ടെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ആറു വര്‍ഷമായി ബഹറിന്‍ താമസിക്കുകയാണ് ഇവര്‍. എട്ടും രണ്ടും വയസാണ് മറ്റു കുട്ടികളുടെ പ്രായം.