ഹവാല: സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി
കൊച്ചി: കേരളത്തിലേക്ക് 336 കോടി രൂപ കടത്തിയ ഹവാല ഇടപാടിലെ മുഖ്യപ്രതി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹാജരായി. സുരേന്ദ്രന്‍ മരിച്ചെന്നായിരുന്നു ഇതുവരെ പൊലീസിന്റെ നിഗമനം.
മുംബൈയില്‍ നിന്നും 336 കോടി രൂപ വിവിധ ബാങ്കുകളിലൂടെ കേരളത്തിലേക്ക് കടത്തിയതില്‍ പ്രധാനി കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സുരേന്ദ്രനായിരുന്നു. പൊലീസിന്റെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ചാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജൂലായ് എട്ട് തിങ്കളാഴ്ച ഹാജരായത്. ഇതോടെ ഹവാല കേസിന് പുതിയ വഴിത്തിരിവുണ്ടാകുമെന്ന് കരുതുന്നു.
പണം കടത്തിന്റെ പേരില്‍ അന്വേഷണഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ അഡ്വ. എസ്. വിജയകുമാര്‍ വഴി നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മുംബൈയിലെ ഒരു ബിസിനസുകാരനുമായും തനിക്ക് ബന്ധമുണ്ടെങ്കിലും ഹവാല ഇടപാടുമായി ബന്ധമില്ലെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുരേന്ദ്രനെതിരെ ഇതുവരെ സ്വീകരിച്ച അന്വേഷണ നടപടികളെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി ജസ്റിസ് അബ്ദുള്‍ ഗഫൂര്‍ ഉത്തരവായി.
സുരേന്ദ്രന്‍ വെള്ളിയാഴ്ച തന്നെ ഹര്‍ജി സമര്‍പ്പിച്ചിരിക്കണമെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച രാത്രി വരെ സുരേന്ദ്രന്‍ കൊച്ചിയിലെ ഏതോ രഹസ്യകേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ജൂലായ് ഒമ്പത് ചൊവാഴ്ച രാവിലെ അദ്ദേഹം കോയമ്പത്തൂരിലേക്ക് പോയി. സുരേന്ദ്രനെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാന്‍ അഭിഭാഷകന്‍ തയ്യാറായില്ല.












Click it and Unblock the Notifications