കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍ വണ്ടി തടയുമെന്ന് പാലൊളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍വണ്ടികള്‍ തടയുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ കൊണ്ടു വരുന്നതാണ് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മില്‍മ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നും പാലൊളി ആവശ്യപ്പെട്ടു.

ക്ഷീരകര്‍ഷകരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തിനും ഏതിനും സ്വകാര്യവല്‍ക്കരണമാണ് പ്രതിവിധി എന്ന കാഴ്ചപ്പാട് സര്‍ക്കാര്‍ ഉപേക്ഷിക്കണം. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്ന് പാലൊളി പറഞ്ഞു. മുന്‍ മന്ത്രി ടി. കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X