ആഗസ്റ് ആറിന് പൊതുപണിമുടക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ആഗസ്റ് ആറിന് പൊതു പണിമുടക്ക് നടത്താന്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ തീരുമാനിച്ചു.
സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ചുമട്ടു തൊഴിലാളി ബില്ലും ഐടി ബില്ലും തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുമെന്നാണ് ഇടതു ട്രേഡ് യുണിയനുകളുടെ ആരോപണം.
സി. ഐ. ടി. യു സംസ്ഥാന പ്രസിഡന്റ് പി. കെ. ഗുരുദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടതു ട്രേഡ് യൂണിയനുകളുടെ യോഗമാണ് പണിമുടക്ക് തീരുമാനമെടുത്തത്.












Click it and Unblock the Notifications