പശ്ചിമഘട്ടവികസനത്തിന് 13.13 കോടി
തിരുവനന്തപുരം: പശ്ചിമഘട്ട വികസന പദ്ധതിയ്ക്കായി കേന്ദ്രം പത്താം പഞ്ചവത്സര പദ്ധതിയില്‍ 13.13 കോടി രൂപ നീക്കവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. പത്താം പഞ്ചവത്സരപദ്ധതിയുടെ ആദ്യവര്‍ഷത്തിലാണ് ഇത്രയും തുക നീക്കിവച്ചിരിക്കുന്നതെന്നും ജൂലായ് ഒമ്പത് ചൊവാഴ്ച നിയമസഭയില്‍ ആന്റണി വ്യക്തമാക്കി.
ഇതില്‍ 4.37 കോടി രൂപ പാസാക്കിക്കഴിഞ്ഞതായും ചോദ്യോത്തരവേളയില്‍ മറുപടിയായി ആന്റണി പറഞ്ഞു. അതേ സമയം അടുത്ത വര്‍ഷത്തേക്ക് ഈ പദ്ധതിയ്ക്കായി തുകയൊന്നും കേന്ദ്രം ഇതുവരെ നീക്കിവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വികസനപദ്ധതിയ്ക്കായുള്ള കര്‍മ്മപദ്ധതി സര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കും. ആലപ്പുഴ ഒഴികെയുള്ള ജില്ലകളോടെല്ലാം അവരുടെ പദ്ധതികള്‍ തയ്യാറാക്കി നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications