Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിന് 216.8 കോടി ലാഭം

ബാംഗ്ലൂര്‍: ഓഹരിയുടമകള്‍ക്കും ഐടിവ്യവസായമേഖലയ്ക്കും പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് ഇന്‍ഫോസിസ് 2002ലെ ആദ്യത്രിമാസ വരുമാനം പ്രഖ്യാപിച്ചു.

2002-2003ലെ ആദ്യ മൂന്നുമാസങ്ങളിലെ വരുമാനത്തില്‍ 14.11 ശതമാനം വര്‍ധനയുണ്ടായതായി ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നന്ദന്‍ എം. നിലെകേനി പ്രഖ്യാപിച്ചു.

ഈ മാസങ്ങളിലെ മൊത്തലാഭം 216.85 കോടി രൂപയാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള ആകെ വരുമാനം 764.62 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസങ്ങളിലെ വരുമാനം 612.52 കോടി മാത്രമായിരുന്നു. ഇതോടെ ഇന്‍ഫോസിസ് 24.83 വരുമാനവളര്‍ച്ചയും കൈവരിച്ചിരിക്കുകയാണ്.

വിപണിയുടെ പ്രതീക്ഷകളെ മുഴുവന്‍ തെറ്റിച്ചുകൊണ്ടാണ് ഇന്‍ഫോസിസ് ഈ നേട്ടം കൈവരിച്ചത്. ഇക്കാലയളവില്‍ ഇന്‍ഫോസിസ് വെറും 707.4 കോടി രൂപയുടെ വരുമാനവും 214.4 കോടിയുടെ ലാഭവും നേടുമെന്നായിരുന്നു സാമ്പത്തികവിദഗ്ധര്‍ പ്രവചിച്ചിരുന്നത്.

വെല്ലുവിളികള്‍ നിറഞ്ഞ ആഗോള വ്യവസായ സാഹചര്യം നിലനില്ക്കുന്നതിനാല്‍ ഇന്‍ഫോസിസ് കരുതലോടെ മുന്നോട്ട് നീങ്ങുമെന്ന് നന്ദന്‍ നിലകേനി പറഞ്ഞു. ഇന്തോ-പാക് യുദ്ധസാഹചര്യം മൂലം അമേരിക്ക ഇന്ത്യയിലേക്കുള്ള വിമാനയാത്ര നിരോധിച്ചതൊന്നും ഇപ്പോള്‍ കമ്പനിയെ ബാധിച്ചിട്ടില്ല. പക്ഷെ ഇതിന്റെ പ്രതിഫലനം അടുത്ത സാമ്പത്തികപാദങ്ങളില്‍ കണ്ടേക്കാം.- ഇന്‍ഫോസിസ് വില്പന-വിപണന മേധാവി ഫണീഷ് മൂര്‍ത്തി പറഞ്ഞു.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പുതിയ 23 സ്ഥാപനങ്ങളുമായി ഇന്‍ഫോസിസ് വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. ബെയര്‍ സ്റിയേര്‍ന്‍സ്, നാഷണല്‍ കമേഴ്സ്യല്‍ ബാങ്ക് ജമൈക്ക എന്നീ കമ്പനികള്‍ ഇതിനുദാഹരണമാണ്.

ആയിരം പേരെ ജോലിക്കെടുക്കും

അടുത്ത മൂന്നുമാസത്തിനുള്ളില്‍ ഇന്‍ഫോസിസ് ആയിര സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ ജോലിക്കെടുക്കും. ഇതില്‍ 800 പേരും തൊഴില്‍പരിചയമില്ലാത്ത, തുടക്കകാരെയായിരിക്കും നിയമിക്കുക.

ഇന്‍ഫോസിസിനെ പ്രതിനിധീകരിക്കുന്ന ഒരു ഓഫീസ് ചൈനയില്‍ ഉടന്‍ തുറക്കുമെന്ന് സിഒഒ എസ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ ചൈനയില്‍ ഒരു സോഫ്റ്റ്വെയര്‍ വികസനകമ്പനി തുറക്കണമെന്നായിരുന്നു പദ്ധതി. എന്നാല്‍ അവിടെ കമ്പനി സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളും മറ്റ് വിവരങ്ങളും ഇന്‍ഫോസിസ് പഠിച്ചുവരികയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+