വൈകോ എത്തിയാലുടന്‍ അറസ്റ്
ചെന്നൈ : മറുമലര്‍ച്ചി നേതാവ് വൈ. ഗോപാല സ്വാമിയ്ക്കെതിരെ തിരുമംഗലം മജിസ്ട്രേറ്റ് അറസ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ അദ്ദേഹത്തെ പോട്ട പ്രകാരം അറസ്റു ചെയ്യുമെന്ന് ഉറപ്പായി.
ചിക്കാഗോയില്‍ നിന്നും ജൂലായ് 11ന് തിരിച്ചെത്തുമ്പോള്‍ വൈകോയെ അറസ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ് ചെയ്താന്‍ നാട്ടിലാകെ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന് എം. ഡി. എം. കെ നേതാക്കള്‍ പറഞ്ഞു.
ചൊവാഴ്ച രാത്രിയാണ് വൈകോയ്ക്കെതിരെ മജിസ്ട്രേറ്റ് പോട്ട പ്രകാരം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എല്‍. ടി. ടി. ഇയ്ക്ക് അനുകൂലമായി പ്രസംഗിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.
ജൂലായ് 12 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പിക്കറ്റിംഗ് നടത്തുമെന്ന് എം. ഡി. എം. കെ ദക്ഷിണ ചെന്നൈ സെക്രട്ടറി കെ. ത്യാഗരാജന്‍ അറിയിച്ചു. ജയലളിത രാഷ്ട്രീയപകപോക്കല്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ അറസ്റു ചെയ്യപ്പെട്ട മറുമലര്‍ച്ചി നേതാക്കളെ 30 ദിവസത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications