കുഴല്‍ക്കിണറുകള്‍ നിയന്ത്രിക്കും: മന്ത്രി
തിരുവനന്തപുരം: അശാസ്ത്രീയമായ രീതിയില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് തടയുമെന്ന് ജലസേചനമന്ത്രി ടി.എം. ജേക്കബ്. ഇതിന് പ്രത്യേകം നിയമം ഈ നിയമസഭാസമ്മേളനത്തില്‍തന്നെ കൊണ്ടുവരുമെന്നും ജൂലായ് 10 ബുധനാഴ്ച അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. വ്യാപകമായി കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിനാല്‍ ഭൂഗര്‍ഭജലത്തിന്റെ തോത് അപായകരമായ തോതില്‍ കുറയുകയാണെന്നും മന്ത്രി പറഞ്ഞു.
ഭൂഗര്‍ഭജലത്തോത് അളക്കാനുള്ള കോടികള്‍ വിലപിടിപ്പുള്ള ഡിജിറ്റല്‍ മീറ്ററുകള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഇക്കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തും. ലോകബാങ്കിന്റെ സഹായത്തോടുകൂടിയുള്ള ദേശീയ ഹൈഡ്രോളജി പദ്ധതി 2003 മാര്‍ച്ചില്‍ നടപ്പാക്കുമെന്നും മന്ത്രി ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications