കൊപ്ര താങ്ങുവിലയില്‍ മാറ്റമില്ല
ദില്ലി: കൊപ്രയുടെ താങ്ങുവില കൂട്ടേണ്ടതില്ലെന്ന കേന്ദ്രതീരുമാനം നാളികേര കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ മില്‍കൊപ്രയ്ക്ക് ക്വിന്റലിന് 3,300 രൂപയും ഉണ്ടകൊപ്രയ്ക്ക് 3,550 രൂപയും തന്നെ മതിയെന്ന് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
കൊപ്ര സംഭരണം തുടരാന്‍ നാഫെഡിന് നിര്‍ദേശം നല്കാനും തീരുമാനിച്ചു. കൊപ്രയുടെ താങ്ങുവില അപര്യാപ്തമാണെന്ന കേരളത്തിലെ നാളികേര കര്‍ഷകന്റെ ആവശ്യത്തെ പാടെ അവഗണിക്കുകയായിരുന്നു കാര്‍ഷിക വിലനിര്‍ണ്ണയ കമ്മീഷന്‍. ഈ കമ്മീഷന്റെ നിര്‍ദേശമനുസരിച്ചാണ് കേന്ദ്രം തീരുമാനമെടുത്തത്. എല്ലാ വര്‍ഷവും നാമമാത്രമായെങ്കിലും താങ്ങുവിലയില്‍ വര്‍ധന വരുത്തുന്ന പതിവുണ്ട്. ഈ കീഴ്വഴക്കം പാടെ അവഗണിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
കേരളത്തിലെ കൊപ്രയ്ക്ക് ഗുണനിലവാരമേറിയതിനാല്‍ പ്രത്യേക താങ്ങുവില ഏര്‍പ്പെടുത്തണമെന്ന കേരകര്‍ഷകരുടെ ആവശ്യവും കേന്ദ്രം കണക്കിലെടുത്തില്ല. കേരളത്തിലെ 30 ലക്ഷം നാളികേര കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് കേന്ദ്രതീരുമാനം ഇരുട്ടടിയായി.












Click it and Unblock the Notifications