ഡി.വൈ.എസ്.പിയ്ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം : പെണ്‍വാണിഭക്കേസില്‍ പിടിയിലായ ഡി. വൈ. എസ്. പി മുഹമ്മദ് ഇഖ്ബാലിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
അറസ്റു ചെയ്ത് സ്റേഷനിലേയ്ക്ക് കൊണ്ടുവരവെ ചാടിപ്പോയ ഇഖ്ബാലിനു വേണ്ടിയുളള തിരച്ചില്‍ വ്യാപകമായി നടക്കുകയാണ്. ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പൊലീസ് കണ്ടു കെട്ടി. പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പില്‍ ഡി. വൈ. എസ്. പിയ്ക്ക് പങ്കുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.
കസ്റഡിയില്‍ നിന്നും ഇഖ്ബാല്‍ ചാടിപ്പോയതിനെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ നേരിട്ട് അന്വേഷണം ആരംഭിച്ചു. രക്ഷപെടാന്‍ പൊലീസ് സഹായിക്കുകയായിരുന്നു എന്ന് ശക്തമായ ആക്ഷേപമുണ്ട്.












Click it and Unblock the Notifications