കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനക്കൂലി തീവണ്ടിക്കൂലിയ്ക്കൊപ്പം

  • By Staff
Google Oneindia Malayalam News

കൊച്ചി: വിമാനയാത്രാക്കൂലി ആഗസ്ത് ഒന്ന് മുതല്‍ തീവണ്ടിയിലെ ഒന്നാം ക്ലാസ് എസി യാത്രാക്കൂലിയ്ക്കൊപ്പമാകുന്നു. വിമാനക്കമ്പനികള്‍ ആഗസ്ത് ഒന്നു മുതല്‍ യാത്രാനിരക്കില്‍ വന്‍ തോതില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണിത്.

ജെറ്റ് എയര്‍വേയ്സ്, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികള്‍ ആഗസ്ത് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ, മൂന്നു മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്ര ചെയ്യുന്നതിന് 21 ദിവസം മുമ്പ് ടിക്കറ്റെടുത്താലേ ഈ ആനുകൂല്യം ലഭിക്കൂ.

നെടുമ്പാശേരി-ചെന്നൈ, നെടുമ്പാശേരി-മുംബൈ റൂട്ടുകളിലാണ് ഇളവ്. ചെന്നൈ മെയിലില്‍ ഒന്നാം ക്ലാസ് എസിയില്‍ ചെന്നൈയിലെത്താന്‍ 2,224 രൂപയാണ് ടിക്കറ്റ് നിരക്ക്. 2,139 രൂപ ടിക്കറ്റ് നിരക്കും ബാക്കി റിസര്‍വേഷന്‍ നിരക്കുമാണ്.

പക്ഷെ നെടുമ്പാശേരി-ചെന്നൈ ജെറ്റ് എയര്‍വേയ്സിന്റെ നിരക്ക് ആഗസ്ത് ഒന്നിന് 2,402 രൂപ മാത്രമാണ്. നേരത്തെ 4,240 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നിരക്ക് ആഗസ്ത് ഒന്നു മുതല്‍ 2,405 രൂപയായിരിക്കും. തീവണ്ടിയില്‍ ചെന്നൈയിലെത്താന്‍ 14 മണിക്കൂര്‍ എടുക്കുമ്പോള്‍ വിമാനത്തില്‍ ഒരു മണിക്കൂര്‍ മതിയാകും.

നെടുമ്പാശേരിയില്‍ നിന്നും മുംബൈയിലേക്ക് ജെറ്റ് എയര്‍വേയ്സ് നിരക്ക് 3,248 രൂപയായി കുറയും. നേരത്തെ ഇത് 6,215 രൂപയായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് നിരക്ക് 3,250 രൂപയായിരിക്കും. രാജധാനി എക്സ് പ്രസില്‍ മുംബൈയിലേക്കുള്ള ഒന്നാം ക്ലാസ് എസി നിരക്ക് 5,190 രൂപയും രണ്ടാം ക്ലാസ് എസി നിരക്ക് 2,985 രൂപയുമാണ്.

കൊച്ചിയില്‍ നിന്നും മുംബൈയിലേക്കുള്ള ജയന്തി ജനത എക്സ്പ്രസിലെ രണ്ടാം ക്ലാസ് എസി നിരക്ക് 2,069 രൂപയും കൊങ്കണ്‍ വഴി മുംബൈയിലെത്താന്‍ 1,970 രൂപയുമാണ് നിരക്ക്.

കൊച്ചിയില്‍ നിന്ന് മുംബൈയിലെത്താന്‍ രാജധാനി എക്സ് പ്രസില്‍ 18 മണിക്കൂറും ജയന്തിജനതയില്‍ 36 മണിക്കൂറും കൊങ്കണ്‍ വഴി 26 മണിക്കൂറും എടുക്കും. വിമാനത്തിലാണെങ്കില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് മുംബൈയിലെത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X