മന്ത്രി തോമസിനെ അറിയില്ല: സുരേന്ദ്രന്
കൊച്ചി: കേരളത്തിലെ വിനോദസഞ്ചാരമന്ത്രി കെ.വി. തോമസിനെ തനിക്കറിയില്ലെന്ന് ഹവാല ഇടപാടില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സുരേന്ദ്രന്. ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജൂലായ് 10 ബുധനാഴ്ച സുരേന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയത്.
തോമസിന്റെ പടം ടിവിയില്‍ കണ്ടിട്ടുണ്ട്. എന്നതല്ലാതെ മന്ത്രിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. - സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലേക്ക് 336 കോടി രൂപ കടത്തിയ ഹവാല ഇടപാടുമായും തനിക്ക് ബന്ധമൊന്നുമില്ലെന്ന് സുരേന്ദ്രന്. കോടികളുടെ ഹവാല ഇടപാട് പുറത്ത് വന്ന ശേഷം പൊലീസും ഇന്റലിജന്‍സ് വകുപ്പും സുരേന്ദ്രനെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ സുരേന്ദ്രന് മരിച്ചുകാണുമെന്ന് വിധിയെഴിതിയിരിക്കെ, പൊടുന്നനെയാണ് സുരേന്ദ്രന്റെ രംഗപ്രവേശനം ഉണ്ടായത്. സുരേന്ദ്രന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
ഭൂപേന്ദ്ര ജയ്താക്കര് എന്ന ഒരു ഉത്തരേന്ത്യന്‍ സ്വര്ണ്ണവ്യാപാരിയുമായി മാത്രമേ എനിക്ക് ബന്ധമുള്ളൂ. അയാളുടെ സ്വര്‍ണ്ണവ്യാപാരം സുഗമമാക്കാന്‍ വേണ്ടിയാണ് കേരളത്തിലെ വിവിധ ബാങ്കുകളില്‍ എന്റെ പേരില്‍ അക്കൗണ്ട് തുറന്നത്. - സുരേന്ദ്രന് പറഞ്ഞു.
സുരേന്ദ്രന് വഴിയാണ് കേരളത്തിലെ പല സ്വര്‍ണ്ണക്കടകള്‍ക്കും ജയ്താക്കര് സ്വര്‍ണ്ണം വിതരണം ചെയ്തിരുന്നത്. കോയമ്പത്തൂര്‍-ട്രിച്ചി റോഡില്‍ വിസികെ ലേ ഔട്ടില്‍ സി.എം. ഗോപാലന് നമ്പ്യാരുടെ മകനാണ് സുരേന്ദ്രന്. ഇപ്പോള്‍ ഗുരുവായൂരിലെ മമ്മിയൂരിലാണ് താമസം. നേരത്തെ കോയമ്പത്തൂരില്‍ എസ്ടിഡി ബൂത്ത് നടത്തിക്കൊണ്ടിരിക്കെയാണ് ഒരു ദിവസം ഫോണ്‍ ചെയ്യാന്‍വന്ന ഭൂപേന്ദ്ര ജയതാക്കറെയുമായി ബന്ധമുണ്ടായത്. പിന്നീട് ആ ബന്ധം വളരുകയായിരുന്നു. പണമിടപാട് വേഗത്തില്‍ നടത്താനാണ് ടെലിഗ്രാഫിക് മണി ട്രാന്‍സ്ഫര്‍ വഴി ബാങ്കിടപാടുകള്‍ നടത്തിയതെന്നും സുരേന്ദ്രന് പറഞ്ഞു. ഏഷ്യാനെറ്റി ടെലിവിഷന്‍ ചാനലിലാണ് അഭിമുഖം സേപ്രേക്ഷണം ചെയ്തത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications