വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍
കൊച്ചി : ബാഗിനുളളില്‍ വെടിയുണ്ടകളോടെ ദുബായ് യാത്രക്കാരന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പിടിയിലായി.
തൃശൂര്‍ സ്വദേശിയായ എ. കെ. മന്‍സൂറിനെയാണ് സുരക്ഷാ പരിശോധനയ്ക്കിടയില്‍ സിഐഎസ്എഫ് പിടികൂടിയത്. ഒരു ബിസിനസുകാരനെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 32 വെടിത്തിരകളാണ് ഇയാളുടെ ബാഗില്‍ നിന്നും കണ്ടെടുത്തത്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ ചെങ്ങമനാട് പൊലീസിന് കൈമാറി.












Click it and Unblock the Notifications