ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സെന്റര്‍ ഓഫ് എക്സെലന്‍സി
തിരുവനന്തപുരം : ദളിത് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ സെന്റര്‍ ഓഫ് എക്സെലന്‍സ് സ്ഥാപിയ്ക്കുമെന്ന് പട്ടികജാതി വകുപ്പു മന്ത്രി ഡോ. എം. എ. കുട്ടപ്പന്‍ നിയമസഭയെ അറിയിച്ചു. കോഴിക്കോട് ഇന്ത്യന്‍ ഇന്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലാണ് സെന്റര്‍ ഓഫ് എക്സെലന്‍സി സ്ഥാപിക്കുന്നത്.
ഉപരിപഠനത്തിന് ദളിത് കുട്ടികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക ന്നതാവും ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം.
അഞ്ചു കോടി രൂപ ഇതിലേയ്ക്കായി വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ 75 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രാഥമിക നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മാനേജ്മെന്റുകള്‍ നടത്തുന്ന ബിരുദ കോളെജുകളിലും പ്രൊഫഷണല്‍ കോളെജുകളിലും പ്രവേശനത്തിന് സംവരണ തത്ത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് മന്ത്രി വെളിപ്പെടുത്തി.












Click it and Unblock the Notifications