ഉന്നതവിദ്യാഭ്യാസനിലവാരം കൂട്ടും: മന്ത്രി
തിരുവനന്തപുരം: സമഗ്രവിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി. ജൂലായ് 10 ബുധനാഴ്ച നിയമസഭയില്‍ വിദ്യഭ്യാസത്തിനുള്ള ധന വിഭവ സമാഹരണ ചര്‍ച്ചയില്‍ മറുപടിപറയുകയായിരുന്നു നാലകത്ത് സൂപ്പി.
കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ സാങ്കേതിക-ഉന്നതവിദ്യാഭ്യാസമേഖലയില്‍ നേട്ടങ്ങള്‍ കൊയ്തു. എഞ്ചിനീയറിംഗ് കോളെജുകളുടെ എണ്ണം 10 ല്‍ നിന്ന് 63 ആയി ഉയര്‍ന്നു. എംബിഎ, എംസിഎ കോഴ്സുകളുടെ എണ്ണവും കൂടി. വിദേശ മലയാളികളുമായി ചേര്‍ന്ന് കേരളത്തില്‍ മൂന്ന് അന്താരാഷ്ട്ര സ്കൂളുകള്‍ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഒക്ടോബറില്‍ നടക്കുന്ന ആഗോള നിക്ഷേപകരുടെ സമ്മേളനത്തില്‍ ഇതിന് അന്തിമരൂപം നല്കും.
1300 ഓളം ലാഭകരമല്ലാത്ത സ്കൂളുകള്‍ ഘട്ടം ഘട്ടമായി പൂട്ടും.












Click it and Unblock the Notifications