ടെലി മെഡിസിന്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് നാലിടത്ത് ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ അറിയിച്ചു.
വൈദ്യശാസ്ത്ര രംഗത്ത് ഐടിയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
റിജീയണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളെജ്, ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്റര്‍, ഐടി മാനേജ്മെന്റ് ഓഫ് കേരള എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങുന്നത്.
തിരുവനന്തപുരം ജില്ലയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളെ റിമോട്ട് ടെലി സെന്ററുകളായും ടെലി റഫറല്‍ സെന്ററുകളായും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനം തയ്യാറാക്കിയ ടെലി ഹെല്‍ത്ത് ആന്റ് ഇന്‍ഫോമാറ്റിക് പ്രോജക്ട് കേന്ദ്ര പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളെജിന്റെ വികസനത്തിന് 100 കോടി രൂപ വേണ്ടി വരുമെന്ന് പ്രാഥമിക പഠനങ്ങള്‍ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇപ്പോള്‍ അത്രയും തുക നല്‍കാന്‍ സര്‍ക്കാരിനാവില്ല. ഇതു സംബന്ധിച്ച് മറ്റെന്തെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് മന്ത്രി പ്രശ്നം ഉന്നയിച്ച സ്ഥലം എം. എല്‍. എ കെ. സി വേണുഗോപാലിനോട് പറഞ്ഞു.












Click it and Unblock the Notifications