അമേരിക്കന്‍ ബാങ്ക് ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍: അമേരിക്കന്‍ എക്സ്പ്രസ് ബാങ്ക് ബാംഗ്ലൂരില്‍ ശാഖ തുറന്നു. ബാങ്കിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ ശാഖയാണിത്.
ബാങ്കിന്റെ ഏറ്റവുമൊടുവിലത്തെ ശാഖ തുറന്നത് 1992ലാണ്- ചെന്നൈയില്‍. ബാംഗ്ലൂരില്‍ ബാങ്ക് നേരത്തെ ട്രാവലേഴ്സ് ചെക്കും കോര്‍പ്പറേറ്റ് കാര്‍ഡുകളും വായ്പകളും നല്കിവന്നിരുന്നു. പക്ഷെ ഇപ്പോള്‍ മുഴുവന്‍ ബാങ്ക് സേവനങ്ങളും നല്കാവുന്ന സമ്പൂര്‍ണ്ണശാഖയാണ് തുറന്നിരിക്കുന്നത്.
ഇന്‍ഫോസിസ് സിഇഒ നന്ദന്‍ നിലകേനിയാണ് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ അമേരിക്കന്‍ എക്സ്പ്രസ് കമ്പനി കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനേക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ വളര്‍ച്ച കൈവരിച്ചതായി ബാങ്കിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് മുരളീധര പറഞ്ഞു.












Click it and Unblock the Notifications