കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ഉന്നതതല അഴിച്ചുപണി

  • By Staff
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ഉന്നതസ്ഥാനങ്ങളില്‍ പുതുതായി സ്ഥാനമേറ്റ ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു വ്യാപകമായി അഴിച്ചുപണി നടത്തി. മുന്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഗോപിനാഥ മുണ്ഡെ ഉള്‍പ്പെടെ ഏഴ് വൈസ് പ്രസിഡന്റുമാരെ തിരഞ്ഞെടുത്തു. കൈലാസ്പതി മിശ്ര, പ്യാരെലാല്‍ ഖണ്ഡേല്‍വാല്‍, ദിലീപ് സിംഗ് ഭൂരിയ, കരുണ ശുക്ല, ബാല്‍ ആപ്തെ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.

ദില്ലിയില്‍ നിന്നുള്ള മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെയും വൈസ് പ്രസിഡന്റാക്കിയിട്ടുണ്ട്. രാമദാസ് അഗര്‍വാളായിരിക്കും ട്രഷറര്‍.

പുതിയ ഭാരവാഹികളുടെ ലിസ്റ് ജൂലായ് 11 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. മുന്‍ കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി, മുന്‍ യുപി മുഖ്യമന്ത്രി രാജ്നാഥ് സിങ്ങ്, മുഖ്താര്‍ അബാസ് നഖ്വി, ദില്ലിയില്‍ നിന്നുള്ള എംപി അനിതാ ആര്യ, സുനില്‍ ശാസ്ത്രി എന്നിവരെ ദേശീയ ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുത്തിട്ടുണ്ട്. നായിഡുവും അരുണ്‍ ജയ്റ്റ്ലിയുമായിരിക്കും ഇനി ബിജെപിയുടെ ഔദ്യോഗിക വക്താക്കള്‍.

പുതുതായി 72 അംഗ ദേശീയ എക്സിക്യൂട്ടീവിനെയും വെങ്കയ്യ നായിഡു തിരഞ്ഞെടുത്ത ു. ജി. കൃഷ്ണന്‍ റെഡ്ഡിയെ ഭാരതീയ യുവമോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായി നിയമിച്ചു.

സംസ്ഥാനഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. വരാനിരിക്കുന്ന സംസ്ഥാനതിരഞ്ഞെടുപ്പുകളെ മുന്‍ നിര്‍ത്തിയാണ് ഈ അഴിച്ചുപണികളെന്നും തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം കൊയ്യുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X