വൈകോ മുബൈയിലെത്തി
മുംബൈ: എം. ഡി.എം.കെ. ജനറല്‍ സെക്രട്ടറി വൈക്കോ ജൂലൈ 11വ്യാഴാഴ്ച രാവിലെ മുംബൈയിലെത്തി. തമിഴ്നാട് സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ പോട്ടോ പ്രകാരം അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ് ചെയ്തിട്ടില്ല.
ഇദ്ദേഹം തമിഴ്നാട്ടിലെത്തിയാല്‍ ഉടനെ അറസ്റ് ചെയ്യുമെന്നാണ് കരുതുന്നത്.
തനിക്കെതിരെയുള്ള ജയലളിത സര്‍ക്കാരിന്റെ ഗൂഡനീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടില്ലെന്നും തനിക്കെതിരെയുള്ള കേസുകളെ നിയമപരമായിത്തന്നെ നേരിടുമെന്നും വൈക്കോ വിമാനത്താവളത്തില്‍ പത്രക്കാരോടു പറഞ്ഞു.
അമേരിക്കയില്‍ നിന്ന് പുലര്‍ച്ചെ 2.15 ന് മുംബൈ യിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വൈകോ വന്നിറങ്ങിയത്.
തനിക്കെതിരെ പോട്ട അടിസ്ഥാനമാക്കി കേസെടുത്തത് തികച്ചും രാഷ്ട്രീയ ലക്ഷ്യം വച്ചു മാത്രമാണ്. എന്നാല്‍ ഇതില്‍ കേന്ദ്രത്തെ ഇടപെടുത്താന്‍ താനാഗ്രഹിക്കുന്നില്ല. എം ഡി എം കെ പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തമിഴ്നാട്ടില്‍ തെരുവുകളിലേക്കു വലിച്ചിഴയ്ക്കാനും ആഗ്രഹമില്ല-വൈകോ പറഞ്ഞു.












Click it and Unblock the Notifications