3000 എം ഡി എം കെ കാര്‍ അറസ്റില്‍
ചെന്നൈ: തമിഴ്നാട്ടിലാകെ 3000 എം ഡി എം കെക്കാര്‍ അറസ്റിലായി. എം ഡി എം കെ നേതാവ് വൈകോയെ പോട്ട നിയമമനുസരിച്ച് അറസ്റ് ചെയ്യുന്നതിന്റെ മുന്നോടിയായാണ് ഈ അറസ്റ്.
വൈകോയെ അറസ്റ് ചെയ്താലുണ്ടാവുന്ന അക്രമങ്ങള്‍ ഒഴിവാക്കാനാണിതെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്‍മാന്‍ എല്‍ ഗണേശനെയും ജൂലൈ 10 ബുധനാഴ്ച രാത്രി അറസ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ എം ഡി എം കെയുടെ പല പ്രധാന നേതാക്കളെയും അറസ്റ് ചെയ്തിട്ടുണ്ട്.
കോയമ്പത്തൂര്‍ ജില്ലയില്‍ മാത്രം450 പേരെയാണ് അറസ്റ് ചെയ്തത്. നേരത്തെ അറസ്റ് ചെയ്ത് ജയിലിലാക്കിയിരുന്ന എം ഡി എം കെ പ്രവര്‍ത്തകരെ വ്യത്യസ്ഥ ജിയിലുകളിലേയ്ക്ക് മാറ്റിയിട്ടുമുണ്ട്.












Click it and Unblock the Notifications