Get Updates
Get notified of breaking news, exclusive insights, and must-see stories!

തകരാര്‍: വൈകോയുടെ വിമാനം പുറപ്പെട്ടില്ല

ചെന്നൈ: സാങ്കേതികത്തകരാര്‍ മൂലം മരുമലര്‍ച്ചി നേതാവ് വൈകോ ചെന്നൈയിലേക്ക് പുറപ്പെടേണ്ട വിമാനം മുംബൈയില്‍ നിന്നും ഇതുവരെയും പുറപ്പെട്ടില്ല. ഇനി ഉച്ചതിരിഞ്ഞ് 4.30ന് മാത്രമേ വൈകോയ്ക്ക് ചെന്നൈയിലെത്താന്‍ കഴിയൂ എന്ന് ജെററ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.

വൈകോയുടെ ചെന്നൈയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ യുദ്ധസാഹചര്യമാണ്. എംഡിഎംകെ പ്രവര്‍ത്തകര്‍ പലയിടത്തും പ്രകടനം നടത്തി പ്രതിഷേധിക്കുന്നുണ്ട്. മുന്‍കരുതലെന്ന നിലയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ 3,000 എംഡിഎംകെ പ്രവര്‍ത്തകരെ അറസ്റുചെയ്തു.

വൈകോയെ അറസ്റ് ചെയ്യാന്‍ ചെന്നൈ വിമാനത്താവളത്തില്‍ വന്‍പൊലീസ് സന്നാഹമുണ്ട്. വൈകോയുടെ വീടിനു മുന്നിലും പാര്‍ട്ടി ഓഫീസിനു മുന്നിലും വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇതിനിടെ പട്ടാളി മക്കള്‍ കക്ഷി നേതാവ് രാമദാസ് വൈകോയ്ക്ക് പരസ്യമായി പിന്തുണപ്രഖ്യാപിച്ചു. പോട്ട നിയമം ജയലളിത ദുരുപയോഗം ചെയ്യുകയാണെന്ന് രാമദാസ് അഭിപ്രായപ്പെട്ടു. എല്‍ടിടിഇയെ അനുകൂലിച്ചുകൊണ്ടുള്ള യോഗങ്ങള്‍ റദ്ദാക്കേണ്ടതില്ലെന്ന് തമിഴ്നാട് ഹൈക്കോടതി തന്നെ വിധിച്ചിട്ടുണ്ട്. വൈകോയുടെ അറസ്റ് അഭിപ്രായസ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും രാമദാസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+