വൈകോയെ അറസ്റുചെയ്തു
ചെന്നൈ: മരുമലര്‍ച്ചി നേതാവ് വൈകോയെ അറസ്റ്ചെയ്തു. ജൂലായ് 11 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4.45ന് ജെറ്റ് എയര്‍വേയ്സില്‍ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ വൈകോയെ അറസ്റ് ചെയ്യുകയായിരുന്നു.
അദ്ദേഹത്തെ മധുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. മരുമലര്‍ച്ചി ദ്രാവിഡമുന്നേറ്റ് കഴകം(എംഡിഎംകെ) പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായ കണ്ണപ്പനും പൊന്നുച്ചാമിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകോയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
വൈകോയുടെ ഭാര്യയെയും മകനെയും വിമാനത്താവളത്തിലേക്ക് കടക്കാന്‍ അവസാനനിമിഷം പൊലീസുദ്യോഗസ്ഥര്‍ അനുവദിച്ചു.
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ രാവിലെ ചെന്നൈയിലെത്താനായിരുന്നു വൈകോയുടെ പദ്ധതി. എന്നാല്‍ സാങ്കേതികത്തകരാര്‍ മൂലം വിമാനം മുംബൈയില്‍ നിന്നും പുറപ്പെടാന്‍വൈകി. തുടര്‍ന്ന് ജെറ്റ്എയര്‍വേയ്സിലാണ് വൈകോ മുംബൈയില്‍ നിന്ന് പുറപ്പെട്ടത്.
വൈകോയുടെ ചെന്നൈയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ യുദ്ധസാഹചര്യമാണ്. എംഡിഎംകെ പ്രവര്‍ത്തകര്‍ പലയിടത്തും പ്രകടനം നടത്തി പ്രതിഷേധിക്കുന്നുണ്ട്. മുന്‍കരുതലെന്ന നിലയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ 3,000 എംഡിഎംകെ പ്രവര്‍ത്തകരെ അറസ്റുചെയ്തു. വൈകോയെ പോട്ടോ പ്രകാരം അറസ്റുചെയ്തത് കടന്ന കൈയ്യായിപ്പോയെന്ന് മുന്‍ കേന്ദ്ര നിയമമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. വൈകോ
വൈകോയെ അറസ്റ് ചെയ്യാന്‍ ചെന്നൈ വിമാനത്താവളത്തില്‍ വന്‍പൊലീസ് സന്നാഹമുണ്ട്. വൈകോയുടെ വീടിനു മുന്നിലും പാര്‍ട്ടി ഓഫീസിനു മുന്നിലും വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇതിനിടെ പട്ടാളി മക്കള്‍ കക്ഷി നേതാവ് രാമദാസ് വൈകോയ്ക്ക് പരസ്യമായി പിന്തുണപ്രഖ്യാപിച്ചു. പോട്ട നിയമം ജയലളിത ദുരുപയോഗം ചെയ്യുകയാണെന്ന് രാമദാസ് അഭിപ്രായപ്പെട്ടു. എല്‍ടിടിഇയെ അനുകൂലിച്ചുകൊണ്ടുള്ള യോഗങ്ങള്‍ റദ്ദാക്കേണ്ടതില്ലെന്ന് തമിഴ്നാട് ഹൈക്കോടതി തന്നെ വിധിച്ചിട്ടുണ്ട്. വൈകോയുടെ അറസ്റ് അഭിപ്രായസ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും രാമദാസ് വ്യക്തമാക്കി.












Click it and Unblock the Notifications